ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനെതിരെ സമരം ശക്തമാക്കി അങ്കമാലി അതിരൂപത
അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ സമരം ശക്തമാക്കുന്നു. എറണാകുളം ബിഷപ്പ് ഹൗസിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ജനാഭിമുഖ കുർബാന തുടരാനുളള അനുവാദം സ്ഥിരമായി ലഭിക്കും വരെ സമരം തുടരാനാണ് വൈദികരുടെ തീരുമാനം. വൈദികൻ ബാബു ജോസഫ് കളത്തിലാണ് എറണാകുളം ബിഷപ്പ് ഹൗസിൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. കെ.റെയിൽ പദ്ധതിയിൽ ജനാഭിപ്രായം തേടണമെന്ന് പ്രസ്ഥാവന ഇറക്കിയ സിനഡ് സഭയുടെ ആരാധനാക്രമ വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് വൈദികർ ആരോപിച്ചു.
വിശ്വാസികളെയും പുരോഹിതരെയും ചർച്ചയ്ക്ക് വിളിക്കാൻ പോലും സിനഡ് തയ്യാറാകുന്നില്ല. ഏകീകൃത കുർബാന നടപ്പിലാക്കാതിരിക്കാൻ അതിരൂപതയ്ക്കു ലഭിച്ചിരിക്കുന്ന ഒഴിവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സിനഡ് നടത്തുന്നതെന്നും വൈദികർ ആരോപിച്ചു. വൈദികർ നടത്തുന്ന റിലേ സത്യഗ്രഹവും തുടരുകയാണ്. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആൻറണി കരയിനെ മാറ്റാൻ സിനഡ് തീരുമാനിച്ചാൽ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വൈദികർ മുന്നറിയിപ്പ് നൽകി.
Adjust Story Font
16