കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; നാല് കുട്ടികൾ ആശുപത്രിയിൽ
കുട്ടികൾക്ക് വയറിളക്കവും ഛർദിയുമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കളെത്തി നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്.
കൊല്ലം: കൊട്ടാരക്കരയിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ, നാല് കുട്ടികൾ ചികിത്സ തേടി. അങ്കണവാടിയിൽനിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് ആരോപണം. അങ്കണവാടിയിൽനിന്ന് പുഴുവരിച്ച അരി കണ്ടെത്തി.
കുട്ടികൾക്ക് വയറിളക്കവും ഛർദിയുമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കളെത്തി നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. നാട്ടുകാരും നഗരസഭാ പ്രതിനിധികളും ചേർന്ന് അങ്കണവാടിയിൽ പരിശോധന നടത്തി. കൊട്ടാരക്കര നഗരസഭയുടെ കീഴിലുള്ള കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം.
Next Story
Adjust Story Font
16