Quantcast

ഒരു അങ്കണവാടിക്ക് രണ്ട് ഉദ്ഘാടനം; എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പോര് മുറുകുന്നു

എൽ.ഡി.എഫും നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്

MediaOne Logo

Web Desk

  • Updated:

    31 Jan 2023 1:58 AM

Published:

31 Jan 2023 1:56 AM

anganwadi
X

ഭരണങ്ങാനത്തെ അങ്കണവാടി മാണി സി.കാപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് അങ്കണവാടി രണ്ട് തവണ ഉദ്ഘാടനം ചെയ്ത സംഭവത്തിൽ പോര് മുറുകുന്നു. എം.പിയെ പങ്കെടുപ്പിച്ച് എൽ.ഡി.എഫ് നടത്തിയ പരിപാടിക്കെതിരെ പൊലീസിൽ പരാതി നല്കാനാണ് യു.ഡി.എഫ് ഭരണ സമിതിയുടെ തീരുമാനം. എൽ.ഡി.എഫും നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം വാർഡിൽ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനമാണ് എൽ.ഡി.എഫും യു.ഡി.എഫും രണ്ടായി നടത്തിയത്. ആദ്യം യു.ഡി.എഫ് നടത്തിയ ഉദ്ഘാടനം അങ്കണവാടിയുടെ പൂട്ട് തകർത്താണ് എൽ.ഡി.എഫ് ഉദ്ഘാടനം നടത്തിയതെന്നാണ് ആരോപണം. ഇതേ തുടർന്ന് ഇന്നലെ പഞ്ചായത്ത് ഭരണ സമിതി ചേർന്ന് കേരള കോൺഗ്രസ് ജില്ല പഞ്ചായത്ത് അംഗം അടക്കമുള്ളവർക്കെതിരെ യമ നടപടി സ്വീകരിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

കോട്ടയം എസ്.പി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവർക്ക് പരാതി നല്‍കാനാണ് യു.ഡി.എഫ് നീക്കം. അതേസമയം ഇതിനെ അതേ നാണയത്തിൽ തന്നെ ചെറുക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ജില്ലാ പഞ്ചായത്ത് അംഗത്തെ പങ്കെടുപ്പിക്കാതെ നടത്തിയ പരിപാടിക്കെതിരെ പരാതി നല്കാൻ എൽ.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്.



TAGS :

Next Story