Quantcast

കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം; അങ്കോലയിൽ നേവിസംഘമെത്തും, അടിയന്തര ഇടപെടലിന് നിർദേശം

കർണാകടയിലെ അങ്കോലയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുകയാണ്.

MediaOne Logo

Web Desk

  • Updated:

    2024-07-19 09:58:09.0

Published:

19 July 2024 8:51 AM GMT

Angola Landslide
X

തിരുവനന്തപുരം: കർണാകടയിലെ അങ്കോലയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ മൂന്നു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. വാഹനത്തിന്റെ ജി പി എസ് കണ്ടെത്തിയ സ്ഥലത്ത് തിരച്ചില്‍ നടക്കുന്നില്ലെന്ന് പരാതി ഉയർന്നു.

അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. പ്രതിപക്ഷനേതാവും എം പിമാരും കർണാടക സർക്കാരുമായി ബന്ധപ്പെട്ടു. ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനനെ കർണാടക അങ്കോല-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്.

മണ്ണിടിടിച്ചിലുണ്ടായ സ്ഥലത്ത് വാഹനത്തിന്റ ജി പി എസ് സിഗ്നല്‍ ലഭിച്ചതോടെ മണ്ണിടിച്ചിലില്‍ പെട്ടതാകാമെന്ന് മനസിലാക്കി. ബന്ധുക്കളും ലോറി ഉടമയെയും കർണാടകയിലെ രക്ഷാ പ്രവർത്തകരുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നലെ തന്നെ കർണാടക പൊലീസുമായി ബന്ധപ്പെട്ടെങ്കിലും കനത്ത മഴ രക്ഷാ പ്രവർത്തനത്തിന് തടസമെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു. നേവി സംഘം എത്തി രക്ഷാ പ്രവർത്തനം ഊർജിതമാക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു.

ചൊവ്വാഴ്ച അങ്കോലയില്‍ നടന്ന മണ്ണിടിച്ചില്‍പ്പെട്ട് 12 പേർ മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചവരിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടും. അപകടത്തിൽപ്പെട്ട കാറും ടാങ്കർ ലോറിയും പൂർണ്ണമായും തകർന്നു. എൻഡിആർഎഫ്, ഫയർഫോഴ്‌സ്‌, പൊലീസ് എന്നിവർ തിരച്ചിൽ നടത്തുന്നുണ്ട്. ഒരു ടീം കൂടി രക്ഷാ പ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കന്നഡ ജില്ല ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

TAGS :

Next Story