അഞ്ജു ശ്രീയുടെ മരണം; എലിവിഷം കഴിച്ചെന്ന് സൂചന
വിഷം കഴിച്ച് മരിക്കാനുള്ള മാർഗങ്ങൾ പെൺകുട്ടി ഫോണിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. എലി വിഷത്തെ കുറിച്ചണ് അഞ്ജുശ്രീ സെർച്ച് ചെയ്തത്
കാസർകോട്: ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി ആത്മഹത്യ ചെയ്തത് എലിവിഷം കഴിച്ചാണെന്ന് സൂചന. എലിവിഷം കഴിക്കുന്നതിനെ കുറിച്ച് പെൺകുട്ടി മൊബൈലിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണം വിഷാംശം ഉള്ളിൽ ചെന്നാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലോടെയാണ് അഞ്ജുശ്രീയുടെ മരണം ആത്മഹത്യ ആണെന്ന് സൂചന ലഭിച്ചത്.
വിഷം കഴിച്ച് മരിക്കാനുള്ള മാർഗങ്ങൾ പെൺകുട്ടി ഫോണിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. എലി വിഷത്തെ കുറിച്ചണ് അഞ്ജുശ്രീ സെർച്ച് ചെയ്തത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ചായിരുന്നു ആത്മഹത്യയെന്നും സൂചനയുണ്ട്.
ആത്മഹത്യവിവരം കുടുംബത്തിന് അറിയാമായിരുന്നുവെന്നും കുടുംബം ഇത് മറച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിലധികമായി അഞ്ജുശ്രീ മാനസിക പ്രയാസത്തിലായിരുന്നതായി പറയുന്നു. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണത്തിൽ വ്യക്തവരുന്നതിന് മുമ്പ് തന്നെഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാരോപിച്ച് ബിജെപി. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവർത്തകർ ഹോട്ടലിലേക്ക് മാർച്ച് നടത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Adjust Story Font
16