Quantcast

അർജുനായുളള തിരച്ചിൽ നിർണായക ഘട്ടത്തിൽ; ഡ്രോൺ ദൗത്യം തുടങ്ങി

ഐബോഡ് ഡ്രോൺ ഉപയോഗിച്ച് ലോറിയുടെ കൃത്യമായ സ്ഥാനം നിർണയിക്കുന്ന പരിശോധനയാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-07-25 08:40:35.0

Published:

25 July 2024 8:11 AM GMT

Arjun Rescue, Ankola Landslide,ഐബോര്‍ഡ് ഡ്രോണ്‍,അങ്കോല,ഷിരൂര്‍,അര്‍ജുന്‍
X

അങ്കോല: കര്‍ണാടകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നിര്‍ണായഘട്ടത്തില്‍.ലോറിയുടെ സ്ഥാനവും കിടപ്പും മനസിലാക്കുന്നതിന് ഐ ബോഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. ഐബോഡ് ഡ്രോൺ ഉപയോഗിച്ച് ലോറിയുടെ കൃത്യമായ സ്ഥാനം നിർണയിക്കുന്ന പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക സ്‌കാനറാണ് ഡ്രോണിലുള്ളത്. 2.4 കിലോമീറ്റർ ദൂരം വരെ പരിശോധിക്കാൻ സാധിക്കും. റോഡിയോ ഫ്രീക്വൻസി ഉപയോഗിച്ചാണ് ഡ്രോൺ തിരച്ചിൽ നടത്തുന്നത്. മനുഷ്യശരീരത്തിന്റെ സാന്നിധ്യം അറിയാൻ പറ്റുന്ന സാങ്കേതിക വിദ്യയാണിത്.

അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്സ് എത്തിയിട്ടുണ്ട്.ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് നാവികസേനാംഗങ്ങൾ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു. ഷിരൂരിൽ മണിക്കൂറുകളായി തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. തിരച്ചിൽ വേ​ഗത്തിലാക്കാൻ ഇത് സഹായിക്കുന്നുണ്ട്.



TAGS :

Next Story