Quantcast

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി

പുരസ്കാര നിർണ്ണയത്തിൽ സ്വജന പക്ഷപാതമുണ്ടായതിന് തെളിവുണ്ടെന്നും ഹരജിയില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-07 10:08:50.0

Published:

7 Aug 2023 8:19 AM GMT

announcement of the State Film Award should be cancelled; Petition in High Court,Ranjith ,vinayan,Chalachitra Academy , സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി,latest malayalam news
X

കൊച്ചി: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.

പുരസ്കാര നിർണ്ണയത്തിൽ സ്വജന പക്ഷപാതമുണ്ടായെന്നും ഇതിന് തെളിവുകൾ ഉണ്ടെന്നും ഹരജിയിൽ പറയുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെടൽ നടത്തി അർഹതയുള്ളവരുടെ അവാർഡ് തടഞ്ഞെന്നാണ് പ്രധാന ആരോപണം. സംവിധായകനായ വിനയൻ പുറത്ത് വിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം ഇതിന് തെളിവാണെന്നും ഹരജിയിൽ ചൂണ്ടികാട്ടുന്നു. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

'പത്തൊമ്പതാം നൂറ്റാണ്ട്' പോലുളള ചവറ് സിനിമകൾ സെലക്ട് ചെയ്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് പറയുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. സിനിമയ്ക്ക് ലഭിച്ച മൂന്ന് അവാർഡുകൾ ഇല്ലാതാക്കാനും രഞ്ജിത്ത് ശ്രമം നടത്തിയെന്നും നേമം പുഷ്പരാജും സംവിധായകൻ വിനയനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു.

അവാർഡുകൾ നൽകാൻ തീരുമാനിച്ച് റൂമിലേക്ക് പോയ ഗൗതം ഗോഷ് അടക്കമുള്ള ജൂറി അംഗങ്ങൾ തിരികെ വന്ന് ഒന്നുകൂടി ചർച്ച ചെയ്യാം എന്ന് പറഞ്ഞു. ഇത് രഞ്ജിത്തിന്റെ ഇടപെടൽ മൂലം എന്നും നേമം പുഷ്പരാജ് ആരോപിച്ചു. സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വിവരങ്ങൾ നേരത്തെ അറിയിച്ചുവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു. തുടർച്ചയായി ജൂറി അംഗങ്ങൾ രംഗത്തു വരുമ്പോഴും പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായിട്ടില്ല.

TAGS :

Next Story