ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം; വാഹനങ്ങളുടെ കാലപരിധി 22 വർഷമായി ഉയർത്തി
3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നയിടങ്ങളിൽ 40 ടെസ്റ്റുകൾ അധികം നടത്തും
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം വരുത്തി സർക്കാർ. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നയിടങ്ങളിൽ 40 ടെസ്റ്റുകൾ അധികമായി നടത്തും.
ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18ൽനിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവുണ്ട്. ഗതാഗത കമ്മീഷണറാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ 15 ദിവസമായി സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലായിരുന്നു.
Next Story
Adjust Story Font
16