Quantcast

ദാറുന്നജാത്ത് സ്കൂളിലെ അധ്യാപക നിയമന ക്രമക്കേടില്‍ വീണ്ടും ഹിയറിങ്

പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാകും ഹിയറിങ് നടത്തുക

MediaOne Logo

Web Desk

  • Updated:

    2024-07-06 06:09:41.0

Published:

6 July 2024 6:08 AM GMT

Darunnajat school
X

മലപ്പുറം: കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്കൂളിലെ അധ്യാപക നിയമന ക്രമക്കേടില്‍ വീണ്ടും ഹിയറിങ് നടത്താൻ തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാകും ഹിയറിങ് നടത്തുക. ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റിയ അധ്യാപകരില്‍ നിന്ന് അത് തിരികെ പിടിക്കാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. കേസ് ഒത്തുതീർക്കാന്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്, മുഖ്യമന്ത്രിയെ കണ്ടത് വിവാദമായിരുന്നു.

അനധികൃതമായി സ്കൂളിൽ മൂന്ന് അധ്യാപകരെ നിയമിച്ചെന്നും ഇവർ വ്യാജരേഖയുണ്ടാക്കി സർക്കാർ ശമ്പളം വാങ്ങിയെന്നതുമാണ് സംഭവം. സ്വകാര്യ സ്ഥപനത്തിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയ അതേ കാലയളവിലാണ് സർക്കാർ ശമ്പളവും കൈപറ്റിയത് എന്നാണ് വണ്ടൂർ എ.ഇ.ഒ യുടെയും, മലപ്പുറം ഡി.ഇ.ഇയുടെയും അന്വേഷണത്തിൽ തെളിഞ്ഞത്. ജോലി ചെയ്ത അധ്യാപകരെ തഴഞ്ഞാണ് വ്യാജ രേഖയുണ്ടാക്കിയവർക്ക് സ്ഥിരം നിയമനം നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു.

TAGS :

Next Story