അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ശ്വാസതടസം മൂലം ഒരു വയസുകാരൻ മരിച്ചു
ഇലച്ചിവഴി ഊരിലെ ജ്യോതി- മുരുകൻ ദമ്പതികളുടെ 1 വയസ് പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം . ഇലച്ചിവഴി ഊരിലെ ജ്യോതി- മുരുകൻ ദമ്പതികളുടെ 1 വയസ് പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ശ്വാസതടസത്തെ തുടർന്ന് കുഞ്ഞിനെ ആദ്യം കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, നില ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു.
Next Story
Adjust Story Font
16