സി.എ.എ വിരുദ്ധ പ്രക്ഷോഭം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കത്തിച്ചുനിർത്താൻ ഇടതുമുന്നണി
അഞ്ച് ജില്ലകളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ബഹുജന റാലി നടക്കുന്നത്
തിരുവനന്തപുരം: സി.എ.എ വിരുദ്ധ പ്രക്ഷോഭം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കത്തിച്ചുനിർത്താൻ ഇടതുമുന്നണി സിഎഎക്കെതിരായ ഇടത് മുന്നണിയുടെ ബഹുജന റാലികള്‍ നാളെ മുതൽ ആരംഭിക്കും. ഈ മാസം 27 വരെ 5 ജില്ലകളിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബഹുജന റാലി നടക്കുന്നത്
കേരളത്തിലെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്നത് പൗരത്വ നിയമ ഭേദഗതിയാണ് എന്ന കാര്യത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഇതുവരെ തർക്കങ്ങൾ ഒന്നുമില്ല.ന്യൂനപക്ഷ സംരക്ഷകർ ആരാണ് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം നൽകുക എന്ന വെല്ലുവിളിയാണ് എൽഡിഎഫും യുഡിഎഫും എറ്റെടുത്തിരിക്കുന്നത്.
രണ്ടു മുന്നണികളും സി എ എയെ സർവ്വശക്തികളും ഉപയോഗിച്ച് എതിർക്കുന്നുണ്ട്..കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ നിയമം നടപ്പാക്കില്ല എന്നതാണ് യുഡിഎഫിന്റെ വാഗ്ദാനം, മാത്രമല്ല നിയമം നടപ്പാക്കില്ലെന്ന് പറയുന്ന സംസ്ഥാന സർക്കാരിൻറെ നിലപാട് ഇരട്ടത്താപ്പാണെന്ന വാദവും മുന്നോട്ടുവയ്ക്കുന്നു..
ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്.മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി സിഎഎ വിരുദ്ധ പോരാട്ടം നയിക്കാനാണ് ഇടതുമുന്നണി തീരുമാനം.മറ്റന്നാൾ മുതൽ മാർച്ച് 27 വരെ 5 റാലികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
സിഎഎ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ പ്രചരണം നടത്തുന്നത്.മാർച്ച് 22ന് കോഴിക്കോടും,23 കാസർഗോഡും,24ന് കണ്ണൂരും,25ന് മലപ്പുറത്തും,27 കൊല്ലത്തും റാലികൾ നടക്കും.തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ മണ്ഡലങ്ങളിലും പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ഇടതുമുന്നണിയും യുഡിഎഫും ആലോചിക്കുന്നുണ്ട്
Adjust Story Font
16