Quantcast

ലക്ഷദ്വീപിലെ ജനദ്രോഹ നടപടികൾ; ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എം.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുള്ളത്

MediaOne Logo

Web Desk

  • Updated:

    2021-07-27 02:39:04.0

Published:

27 July 2021 2:37 AM GMT

ലക്ഷദ്വീപിലെ ജനദ്രോഹ നടപടികൾ; ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
X

ലക്ഷദ്വീപിലെ ജനദ്രോഹ നടപടികൾക്കെതിരായ പൊതുതാൽപ്പര്യഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിനു വേണ്ടി ദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുള്ളത്.

ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങൾ, സർക്കാർ ഡയറിഫാമുകൾ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്കരിച്ച നടപടി എന്നിവയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്. അതിനിടെ ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ അഡ്മിനിസട്രേറ്റർ പ്രഫുൽഖോഡ പട്ടേൽ രാവിലെ കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർ​ഗം ദ്വീപിലേക്ക് തിരിക്കും.

TAGS :

Next Story