Quantcast

പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14കാരൻ നിപ ബാധിച്ചു മരിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    4 Aug 2024 2:26 PM GMT

Antibody presence of Nipah virus in bat sample taken from Pandikkad
X

തിരുവനന്തപുരം: നിപ കേസ് റിപ്പോർട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നെടുത്ത വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

പഴംതീനി വവ്വാലുകളിൽ നിന്നെടുത്ത 27 സാമ്പിളുകളിൽ 6 എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോൾ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളിൽ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കിയ 261 പേരെ സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

TAGS :

Next Story