Quantcast

പുരാവസ്തു തട്ടിപ്പ് കേസ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണക്കുമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചത്

MediaOne Logo

Web Desk

  • Published:

    25 July 2023 9:52 AM GMT

പുരാവസ്തു തട്ടിപ്പ് കേസ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
X

തിരുവനന്തപുരം: മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണക്കുമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസയച്ചത്. എസ്.സുരേന്ദ്രൻ ഈ മാസം 29നും ലക്ഷ്മണ 31നും ഹാജരാകണമെന്നാണ് നിർദേശം.

മോൻസൺ മാവുങ്കലാണ് പുരാവസ്തു തട്ടിപ്പ് കേസിൽ ഒന്നാം പ്രതി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനാണ് രണ്ടാം പ്രതി. എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണയുമാണ് മൂന്നും നാലും പ്രതികൾ. എസ്. സുരേന്ദ്രൻ പലപ്പോഴായി മോൻസൺ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് പരാതി. പണം കൈമാറിയതിന്റെ രേഖകൾ നേരത്തെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പുരാവസ്തുക്കൾ വിൽക്കുന്നതിന് ഇടനിലക്കാരനായി ഇടപെട്ടു എന്നാണ് ഐ.ജി ലക്ഷ്മണക്കെതിരെയുള്ള ആരോപണം.


TAGS :

Next Story