Quantcast

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

പുതുപ്പള്ളി തെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-08-29 16:05:59.0

Published:

29 Aug 2023 10:32 AM GMT

k sudakaran
X

കെ സുധാകരൻ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇ ഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരൻ ഇ ഡിക്ക് കത്ത് നൽകി. പുതുപ്പള്ളി തെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്ന് കത്തിൽ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സുധാകരനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

മോന്‍സന്‍ പ്രതിയായ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സുധാകരനെ വിളിപ്പിച്ചത്. മോന്‍സന് ലഭിച്ച 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തുക എന്തിന് വേണ്ടി ഉപയോഗിച്ചുവെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. സുധാകരന്റെ ബാങ്ക് ഇടപാട് രേഖകളും ഹാജരാക്കണമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.


TAGS :

Next Story