രാത്രിയിലെത്തി പട്ടുപാവാട വിരിച്ചിട്ട് പോകും; സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിൽ മാണിക്കൽ
15 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിലാണ് പട്ടുപാവാടകൾ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്
തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ മാണിക്കൽ പഞ്ചായത്ത് നിവാസികൾ. പ്രദേശത്തെ വീടുകളിൽ രാത്രിയെത്തി പട്ടുപാവാട വിരിച്ച് ഭീതി പരത്തിയും അലമാര കുത്തിത്തുറന്നുമൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണിവർ. സ്ത്രീകൾ താമസിക്കുന്ന വീടുകളിലാണ് രാത്രികാലങ്ങളിൽ അജ്ഞാതരെത്തി ബുദ്ധിമുട്ടുണ്ടാക്കുന്നത്.
മൂന്നു മാസങ്ങൾക്ക് മുമ്പാണ് പ്രശ്‌നങ്ങളുടെ ആരംഭം. രാത്രികാലങ്ങളിൽ രണ്ടോ മൂന്നോ പേർ ഇരുചക്ര വാഹനത്തിലെത്തി, പ്രദേശത്തെ വീടുകളിൽ പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടുപാവാടകൾ വിരിക്കും. 15 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിലാണ് പട്ടുപാവാടകൾ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്. വീടുകൾ കുത്തി തുറന്നും അലമാരികളിൽ ഇരിക്കുന്ന വസ്ത്രങ്ങൾ പുറത്തെടുത്തിട്ടും ഇവർ ഭീതി പരത്താറുണ്ട്.
സംഭവത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ വാഹനം കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടി വെഞ്ഞാറമൂട് പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതേത്തുടർന്ന് ആഭ്യന്തരമന്ത്രിക്കും പോലീസിലെ ഉന്നത അധികാരികൾക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ
Adjust Story Font
16