Quantcast

മന്ത്രിക്കസേര കൊടുക്കുന്നത് യൂജിൻ പരേരയാണോ? പ്രസ്താവന പിൻവലിക്കുന്നതാണ് നല്ലത്: ആന്‍റണി രാജു

സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായത് എന്ന് മന്ത്രി ആന്റണി രാജുവിന് മനസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ എന്നാണ് ഫാ. യൂജിൻ പെരേര ചോദിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-17 15:47:33.0

Published:

17 Sep 2023 3:40 PM GMT

Anthony Raju against Eugene Perera |
X

തിരുവനന്തപുരം: സഭയുടെ സഹായം കൊണ്ട് മാത്രമാണ് ആന്‍റണി രാജു മന്ത്രിയായതെന്ന ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിൻ പെരേരയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആന്‍റണി രാജു. ഇടതുപക്ഷ മന്ത്രിയെ നിശ്ചയിക്കുന്നത് യൂജൻ പെരേരയല്ല. തരം താഴ്ന്ന പ്രസ്താവനയാണ് നടത്തിയതെന്നും യൂജിന് പെരേരയാണ് ലത്തീൻ സഭ എന്ന ധാരണ ഉണ്ടെങ്കിൽ അത് മാറ്റണമെന്നും മന്ത്രി പറഞ്ഞു.

യൂജിൻ പരേരിയുടെ നിലവാരമില്ലാത്ത പ്രസ്താവനയ്ക്ക് മറുപടി അർഹിക്കുന്നില്ല. അത് തരം താഴ്ന്ന പ്രസ്താവനയാണ്. പ്രസ്താവന പിൻവലിക്കുന്നതാണ് നല്ലത്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ട ബാധ്യതയും ഉന്നയിക്കുന്നവർക്കുണ്ട്. മന്ത്രിക്കസേര കൊടുക്കുന്നത് യൂജിൻ പരേരയാണോ? തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് യൂജിൻ പരേര നടത്തുന്നത്. എന്നാൽ ജനങ്ങൾ ഈ നീക്കം മനസ്സിലാക്കി. മന്ത്രി പറഞ്ഞു.

മറ്റു വൈദികർ ആരും ഇതിനോട് പ്രതികരിക്കാത്തത് എന്താണ്. ഇത് നിയന്ത്രിക്കണമെന്നാണ് വൈദികരോട് പറയാനുള്ളത്. യൂജിൻ പരേര ലത്തീൻ സഭയുടെ അധിപൻ ആണെന്ന് മേനി നടിക്കുകയാണ്. അങ്ങനെയൊരു ഭാവമുണ്ടെങ്കിൽ അത് തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായത് എന്ന് മന്ത്രി ആന്റണി രാജുവിന് മനസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ എന്നാണ് ഫാ. യൂജിൻ പെരേര ചോദിച്ചത്. മന്ത്രി സ്വന്തം താല്പര്യമനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നതെന്നും സ്വയം രക്ഷപ്പെടാനുള്ള അഭിപ്രായ പ്രകടനങ്ങളാണ് മന്ത്രിയുടേതെന്നും യൂജിൻ പെരേര പറഞ്ഞു.

മുതലപ്പൊഴിയിൽ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് വിചാരിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം മുതലപ്പൊഴിയിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

TAGS :

Next Story