Quantcast

''കെ.എസ്.ആർ.ടി.സിയെ നിലനിർത്തേണ്ട ബാധ്യത സർക്കാരിനുണ്ട്, സഹായം തുടരും''- ആന്‍റണി രാജു

പണിമുടക്കിലേക്ക് പോകരുതെന്ന് തൊഴിലാളി യൂണിയനുകളോട് അഭ്യർഥിക്കുന്നതായും ആന്‍റണി രാജു

MediaOne Logo

Web Desk

  • Updated:

    2022-04-25 15:42:04.0

Published:

25 April 2022 3:02 PM GMT

കെ.എസ്.ആർ.ടി.സിയെ നിലനിർത്തേണ്ട ബാധ്യത സർക്കാരിനുണ്ട്,  സഹായം തുടരും- ആന്‍റണി രാജു
X

കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെ.എസ്.ആർ.ടി.സിയെ നിലനിർത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. എന്നാൽ സർക്കാർ സഹായം കൊണ്ട് പ്രതിസന്ധി തീരുമോയെന്ന് മാനേജ്മെന്‍റ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പണിമുടക്കിലേക്ക് പോകരുതെന്ന് തൊഴിലാളി യൂണിയനുകളോട് അഭ്യർഥിക്കുന്നതായും ആന്‍റണി രാജു പറഞ്ഞു.

എന്നാൽ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി വിളിച്ച ചർച്ചയിൽ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പണിമുടക്ക് മുന്നറിയിപ്പ് നൽകി. കെ.എസ്.ആര്‍.ടി.സിക്ക് മുന്നോട്ട് പോകാൻ സർക്കാർ സഹായം ആവശ്യമാണെന്നും, സർക്കാരിനെ ഇക്കാര്യം അറിയിക്കുമെന്നും സി.ഐ.ടി.യുവും വ്യക്തമാക്കി. അതേസമയം സ്വിഫ്റ്റിന്‍റെ വരുമാനം കെ.എസ്.ആര്‍.ടിസിക്ക് തന്നെ ലഭിക്കുമെന്നും ആന്‍റണി രാജു പറഞ്ഞു.

TAGS :

Next Story