Quantcast

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്ന് കെ.എസ്.ആര്‍.ടി.സി യൂണിയനുകൾ പിന്മാറണം : ഗതാഗത മന്ത്രി

ശമ്പള പരിഷ്കരണം നടത്തില്ല എന്ന നിലപാട് സർക്കാറിനില്ല

MediaOne Logo

Web Desk

  • Updated:

    2021-11-04 06:52:33.0

Published:

4 Nov 2021 5:50 AM GMT

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്ന് കെ.എസ്.ആര്‍.ടി.സി യൂണിയനുകൾ പിന്മാറണം : ഗതാഗത മന്ത്രി
X

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്ന് കെഎസ്ആര്‍ടിസി യൂണിയനുകൾ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു .യൂണിയനുകൾ ആത്മപരിശോധന നടത്തണം.ശമ്പള പരിഷ്കരണം നടത്തില്ല എന്ന നിലപാട് സർക്കാറിനില്ല .ശമ്പള പരിഷ്കരണത്തെ കുറിച്ച് പഠിക്കാനുള്ള സമയം മാത്രമാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ണകരണ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ പണിമുടക്കുകയാണ്. അംഗീകൃത തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ലെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. യൂണിയനുകൾ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താൽപര്യം അല്ല സംഘടനകൾക്കുള്ളതെന്നും ആന്‍റണി രാജു ഇന്നലെ പറഞ്ഞിരുന്നു.


TAGS :

Next Story