Quantcast

വിസ്‍മയ കേസ് വിധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാഠം: ഗതാഗത മന്ത്രി

മോട്ടോർ വാഹന വകുപ്പിൽ നിന്ന് കിരണിനെ പിരിച്ചുവിട്ട തീരുമാനം ശരിയെന്ന് തെളിഞ്ഞുവെന്ന് മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-05-23 06:36:58.0

Published:

23 May 2022 6:21 AM GMT

വിസ്‍മയ കേസ് വിധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാഠം: ഗതാഗത മന്ത്രി
X

വിസ്‍മയ കേസിലെ വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമാണെന്ന് ഗതാഗതമന്തി ആന്‍റണി രാജു. മോട്ടോർ വാഹന വകുപ്പിൽ നിന്ന് കിരണിനെ പിരിച്ചുവിട്ട തീരുമാനം ശരിയെന്ന് തെളിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കിരണിനെ പിരിച്ചുവിട്ടപ്പോൾ തനിക്കെതിരെ ഉയർന്ന ചോദ്യങ്ങൾക്കുളള മറുപടിയാണ് ഈ വിധി. ഗതാഗത വകുപ്പ് നൽകിയത് ഏറ്റവും വലിയ ശിക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍പ്പസമയം മുമ്പാണ് വിസ്‍‍മയ കേസില്‍ പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് വിധി പുറത്തു വന്നത്. കിരണിന്‍റെ ശിക്ഷാ വിധി കോടതി നാളെ പ്രസ്താവിക്കും. ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സുപ്രധാന കേസിൽ വിധി പറഞ്ഞത്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരൺ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. അഡീഷണൽ സെഷൻസ് കോടതി ജഡ്‍ജി കെ എൻ സുജിത്താണ് വിധി പ്രസ്താവിച്ചത്.

സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിരുന്നത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റൽ തെളിവുകളും നിർണായകമായി.

2021 ജൂൺ 21 നാണ് വിസ്മയയെ കിരണിന്‍റെ ശാസ്താംകോട്ട ശാസ്താംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിലെ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജാണ് ഹാജരായത്.


TAGS :

Next Story