Quantcast

കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണം ആരംഭിച്ചത് യു.ഡി.എഫിന്റെ കാലത്ത്; വിശദീകരണവുമായി ആന്റണി രാജു

54 കോടി രൂപയാണ് അടങ്കൽ തുക എന്നാൽ നിർമാണം പൂർത്തിയായപ്പോൾ 75 കോടി രൂപയായി അത് വർധിച്ചു.

MediaOne Logo

Web Desk

  • Published:

    9 Nov 2021 5:05 AM GMT

കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണം ആരംഭിച്ചത് യു.ഡി.എഫിന്റെ കാലത്ത്; വിശദീകരണവുമായി ആന്റണി രാജു
X

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് നിർമാണത്തിലെ അപാകതകൾ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി. ടി. സിദ്ദീഖാണ് നോട്ടീസ് നൽകിയത്.

എന്നാൽ പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തരപ്രമേയനോട്ടീസ് നൽകിയതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ചോദിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കെട്ടിടത്തിന് അനുമതി നൽകിയതെന്നും നിർമാണം ആരംഭിക്കുകയും ചെയ്തതെന്ന് മന്ത്രി പറഞ്ഞു. 54 കോടി രൂപയാണ് അടങ്കൽ തുക എന്നാൽ നിർമാണം പൂർത്തിയായപ്പോൾ 75 കോടി രൂപയായി അത് വർധിച്ചു.

പ്രതിമാസം 72 ലക്ഷം രൂപയ്ക്കാണ് ലീസ് നൽകിയതെന്നും ഇത് കുറവല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് സൈബർ പാർക്കിന്റെ വിലയാണ് മന്ത്രി ഇതുമായി താരതമ്യം ചെയ്തത്. 2018ൽ തന്നെ അടിത്തറയിലെ പൊട്ടൽ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും അന്ന് തന്നെ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ മാസമാണ് കോഴിക്കോട് കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന പഠനം പുറത്തുവന്നത്.

TAGS :

Next Story