'രണ്ട് രൂപ കൊടുക്കാൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണ്':കൺസഷൻ നിരക്ക് വർധപ്പിക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി
അഞ്ച് രൂപ കൊടുത്താൽ വിദ്യാർഥികൾ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു
രണ്ട് രൂപ കൺസഷൻ തുകയായി നൽകാൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.അഞ്ച് രൂപ കൊടുത്താൽ വിദ്യാർഥികൾ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു.വിദ്യാർഥികളുടെ കൺസഷൻ ഫീ വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൺസഷൻ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്.
ബസ് ചാർജ് വർധന ഉണ്ടാകും, എന്നാൽ എന്ന് നടപ്പിലാക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.ബസ് ചാർജ് വർധന ഗൗരവമായ കാര്യമായതിനാൽ എടുത്ത് ചാടി ഉള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കും.വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിച്ചത് 10 വർഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16