Quantcast

അനുപമ കുഞ്ഞിനെ കണ്ടു

MediaOne Logo

Web Desk

  • Published:

    23 Nov 2021 12:24 PM

അനുപമ കുഞ്ഞിനെ കണ്ടു
X

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമ കുഞ്ഞിനെ കണ്ടു. തിരുവനന്തപുരത്തെ നിർമല ശിശുഭവനിലെത്തിയാണ് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടത്. ഒരു വർഷത്തിന് ശേഷം നടന്ന വൈകാരികമായ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കുഞ്ഞിനെ കണ്ടതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പിരിയാൻ തോന്നുന്നില്ലെന്നും കുഞ്ഞിനെ കണ്ട ശേഷം അനുപമ മാധ്യമങ്ങളോട് പറഞ്ഞു. " കുഞ്ഞിനെ നല്ല രീതിയിൽ നോക്കുന്നുണ്ട് അവർ. പെട്ടെന്ന് കുഞ്ഞിനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു" - അനുപമ പറഞ്ഞു

ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്ത് വന്നു. കുഞ്ഞ് അനുപമയുടേത്‌ തന്നെയാണെന്ന് ഡി.എൻ. എ പരിശോധനയിൽ തെളിഞ്ഞത്. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ഇന്നലെ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് DNA സാമ്പിളുകൾ പരിശോധിച്ചത് . ഫലം പോസിറ്റീവായതിൽ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു.

കുഞ്ഞിന്റെ സാമ്പിൾ എടുത്ത ശേഷം ഇന്നലെ വൈകീട്ടോടെയാണ് അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ സാമ്പിളുകൾ രാജീവ് ഗാന്ധി ബയോടെക്‌നോളജിയിൽ സ്വീകരിച്ചത്. നടപടികൾ വേഗത്തിലാക്കുന്നതിൽ തൃപ്തിയുണ്ടെങ്കിലും ഒരുമിച്ച് സാമ്പിൾ ശേഖരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു.

Summary : Anupama saw her baby

TAGS :

Next Story