ജോജു ജോർജ് പ്രതികരിച്ചത് പൊതുവികാരം അറിയാതെ: അൻവർ സാദത്ത് എം.എൽ.എ
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും സമരത്തിൽ പങ്കാളികളായ നേതാക്കൾക്കും സഹപ്രവർത്തകർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി
ജോജു ജോർജ് പൊതുവികാരം അറിയാതെ പ്രതികരിച്ചത് ശരിയായില്ലെന്നും അദ്ദേഹത്തിന് എന്തെങ്കിലും അസൗകര്യം ഉണ്ടായെങ്കിൽ അത് ബന്ധപ്പെട്ട നേതാക്കളെ അറിയിക്കണമായിരുന്നുവെന്നും അൻവർ സാദത്ത് എം.എൽ.എ ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹം പൊതു സമൂഹത്തിന്റെ വേദനയുടെ ശബ്ദമായി മാറേണ്ടതായിരുന്നു. അല്ലെങ്കിൽ ഈ സമരത്തെ സമൂഹത്തിന്റെ മുമ്പിൽ അവഹേളിക്കാതെ സമചിത്വതയോട് കൂടി സമീപിക്കേണ്ടതായിരുന്നു - ഫേസ്ബുക്ക് കുറിപ്പിൽ എം.എൽ.എ കുറിച്ചു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും സമരത്തിൽ പങ്കാളികളായ നേതാക്കൾക്കും സഹപ്രവർത്തകർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജന വികാരത്തിനൊപ്പം നിൽക്കുന്ന സമരമാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നടത്തിയത്. അതിൽ ഒരിക്കലും തെറ്റു പറയാൻ സാധിക്കില്ല സാധാരണക്കാരന്റെ പ്രയാസവും പ്രതിഷേധവുമാണ് കോൺഗ്രസ് പാർട്ടി തുറന്നു കാണിച്ചത്. ഡീസൽ പെട്രോൾ വില വർദ്ധനവിനെതിരെ പല പ്രതികരണങ്ങളും നടത്തിയിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കണ്ണുകൾ തുറക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊരു സമരത്തിന് കോൺഗ്രസ് പാർട്ടി നിർബന്ധിതരായത്- അദ്ദേഹം പറഞ്ഞു.
Adjust Story Font
16