Quantcast

കേരള സാങ്കേതിക സർവ്വകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു; 51.86 ശതമാനം വിജയം

മുൻവർഷത്തേക്കാൾ അഞ്ച്​ ശതമാനം കുടുതലാണ്​ വിജയം.

MediaOne Logo

Web Desk

  • Published:

    3 Aug 2021 8:46 AM GMT

കേരള സാങ്കേതിക സർവ്വകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു; 51.86 ശതമാനം വിജയം
X

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയുടെ ബി.ടെക്പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 51.86ശതമാനം പേര്‍ വിജയിച്ചു. മുൻവർഷത്തേക്കാൾ അഞ്ചു ശതമാനം കൂടുതലാണ് വിജയം. കോഴ്സ് കാലാവധിക്ക്​ മുമ്പേയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നും​ സർവകലാശാല അധികൃതർ അറിയിച്ചു.

2015ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലയിലെ മൂന്നാം ബി.ടെക് ബാച്ചിന്‍റെ ഫലമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. 2017 ആഗസ്റ്റ് 15 നാണ് വിദ്യാർഥിപ്രവേശനം പൂർത്തിയാക്കി ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചത്. തുടർച്ചയായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും ലോക്ക്ഡൗണുമൊക്കെ സൃഷ്ടിച്ച പ്രതിബന്ധങ്ങൾക്കിടയിലും കഴിഞ്ഞ നാലുവർഷക്കാലം അക്കാദമിക് കലണ്ടർ പ്രകാരം കൃത്യതയോടെ പഠനവും പരീക്ഷകളും പൂർത്തിയാക്കിയാണ് ഈ ബാച്ചിന്‍റെ ബിരുദപഠനം അവസാനിക്കുന്നതെന്നും സർവകലാശാല അവകാശപ്പെട്ടു.

കോഴ്സ് കാലാവധിയായ നാലുവർഷത്തിനകം തന്നെ മുൻ സെമെസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ ഉൾപ്പടെ പൂർത്തിയാക്കിയാണ് ബി.ടെക് ബിരുദത്തിനർഹരായവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ഇതര സാ​ങ്കേതിക സർവകലാശാലകളേക്കാൾ വേഗത്തിൽ സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കാനായത്​ അഭിമാനകരമാണെന്ന്​ വൈസ്​ ചാൻസലർ ഡോ. എം.എസ്​ രാജശ്രീ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

TAGS :

Next Story