Quantcast

പഠനബോർഡുകളിലെ നിയമനം: കണ്ണൂർ സർവകലാശാലക്ക് തിരിച്ചടി, ഭേദഗതി നിർദേശിച്ച് ഗവർണർ

യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കണമെന്നാണ് ആവശ്യം

MediaOne Logo

Web Desk

  • Updated:

    2022-10-07 14:24:51.0

Published:

7 Oct 2022 2:06 PM GMT

പഠനബോർഡുകളിലെ നിയമനം: കണ്ണൂർ സർവകലാശാലക്ക് തിരിച്ചടി, ഭേദഗതി നിർദേശിച്ച് ഗവർണർ
X

കണ്ണൂർ: പഠന ബോർഡുകളിലേക്കുള്ള നിയമനത്തിൽ കണ്ണൂർ സർവകലാശാലക്ക് വീണ്ടും തിരിച്ചടി. സർവകലാശാല നൽകിയ പട്ടികയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭേദഗതി നിർദ്ദേശിച്ചു. യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കണമെന്നാണ് ആവശ്യം. പകരം യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കണം. അതാത് വിഷയങ്ങളിൽ വിദഗ്ധരായവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും വൈസ് ചാൻസലർക്ക് ഗവർണർ നിർദ്ദേശം നൽകി.

കഴിഞ്ഞ കുറച്ച് നാളുകളായി കണ്ണൂർ സർവകലാശാല വിഷയങ്ങളിൽ കടുത്ത നിലപാടുകളാണ് ഗവർണർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ തുടർച്ചയായാണ് പഠനബോർഡുകളിലെ നിയമനത്തിലും ഗവർണർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

ചാൻസലർ എന്ന നിലക്ക് ഗവർണറായിരുന്നു പഠന ബോർഡിലേക്ക് അധ്യാപകരെ നിർദ്ദേശിക്കേണ്ടിയിരുന്നത്. എന്നാൽ, ഇതിന് പകരം വിസി 72 അധ്യാപകരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പഠനബോർഡ് രൂപീകരിക്കുകയായിരുന്നു. ഈ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ പഠനബോർഡ് റദ്ദാക്കാനുള്ള തീരുമാനമാണ് കോടതിയെടുത്തത്.

എന്നാൽ, ഇതേ അംഗങ്ങളെ തന്നെ നിലനിർത്തിക്കൊണ്ട് പഠനബോർഡ് രൂപീകരിക്കാൻ വൈസ് ചാൻസലർ സമീപിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്. അതിനാൽ എത്രയും വേഗം വിഷയത്തിൽ അതാത് മേഖലകളിൽ വിദഗ്ധരായിട്ടുള്ള അധ്യാപകരെയും കൃത്യമായ അടിസ്ഥാന യോഗ്യതയും അംഗീകാരവുമുള്ള അധ്യാപകരെയും നിശ്ചയിച്ചുകൊണ്ട് പുതിയ ഒരു പട്ടിക തയ്യാറാക്കി നൽകണമെന്നാണ് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്.

TAGS :

Next Story