Quantcast

ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്ക് പിൻമാറാൻ സമ്മർദം; തൃശൂർ കേരളവർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനം വിവാദത്തിൽ

മുൻ എസ്എഫ്‌ഐക്കാരന് വേണ്ടിയാണ് അധ്യാപികയെ പിന്തിരിപ്പിച്ചതെന്ന്‌ ആരോപണം

MediaOne Logo

Web Desk

  • Updated:

    2022-11-20 07:26:42.0

Published:

20 Nov 2022 6:22 AM GMT

ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്ക് പിൻമാറാൻ സമ്മർദം; തൃശൂർ കേരളവർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനം വിവാദത്തിൽ
X

തൃശൂർ: കേരളവർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനം വിവാദത്തിൽ.ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്ക് പിൻമാറാൻ സമ്മർദമുണ്ടായെന്നാണ് ആരോപണം. പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ നിയമനത്തിന് യോഗ്യത നേടിയ വനിതയെ നിരന്തരം വിളിച്ച് ശല്യം ചെയ്തുവെന്നാണ് പരാതി. കോളജിലെ അധ്യാപികക്ക് ഒന്നാം റാങ്കുകാരി അയച്ച ചാറ്റ് പുറത്തുവന്നു.

സമ്മർദം മുൻ എസ്എഫ്‌ഐക്കാരന് വേണ്ടിയെന്നുമാണ് ആക്ഷേപം. പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ അധ്യാപകരെ നിയമിക്കാത്തതിൽ എസ്.എഫ്.ഐ സമരം നടത്തിയിരുന്നു. മേയിലാണ് അഭിമുഖം നടന്നത്. പാലക്കാട് സ്വദേശിനിയാണ് ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി. എന്നാൽ അധ്യാപികയായി വരുന്നില്ലെന്ന് എഴുതി നൽകണമെന്നും ഇതിൽ നിന്ന് പിന്മാറണമെന്നും നിരവധി പേർ ഫോണിൽവിളിച്ച് ആവശ്യപ്പെട്ടു. പേരുപോലും പറയാതെയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്നും ഉദ്യോഗാർഥിയുടെ പരാതി. ഫോണുകൾ എടുക്കാതായതോടെ അവർ ഇപ്പോൾ ജോലി ചെയ്യുന്ന കോളജിലെ സഹപ്രവർത്തകരെ വിളിച്ചും ശല്യപ്പെടുത്തിയെന്നും യുവതി പറയുന്നു.

അവസാനം അധ്യാപികയായി ജോയിൻ ചെയ്യുന്നില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഇന്റർവ്യൂവിൽ ഇതേ കോളജിൽ പഠിച്ച എസ്.എഫ്.ഐക്കാരനാണ് രണ്ടാം റാങ്ക് നേടിയിരിക്കുന്നത്. ഇയാളെ നിയമിക്കാനാണ് ഈ ശ്രമങ്ങളെന്നും ആരോപണം ശക്തമാണ്. ഈ വ്യക്തിക്ക് രണ്ടാം റാങ്ക് നൽകിയത് യോഗ്യതകൾ പാലിക്കാതെയാണെന്ന് കാണിച്ച് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന അധ്യാപിക രംഗത്ത് വന്നിരുന്നു. യോഗ്യത ഇല്ലാത്തവരെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കാണിച്ച് ഈ അധ്യാപിക ഗവർണർക്ക് പരാതി നൽകിയതായും വിവരമുണ്ട്.

TAGS :

Next Story