ശബരിമല മേൽശാന്തി നിയമനം; ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മലയരയ സഭ
ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ നിലാപാട് വ്യക്തമാക്കണമെന്നും മലയരസഭ ആവശ്യപ്പെട്ടു
കോട്ടയം: ശബരിമല മേൽശാന്തി നിയമനത്തിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മലയരയ സഭ. സവർണ ജാതിവാദം ഒളിച്ച് കടത്താനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്നാണ് വിമർശം. ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ നിലാപാട് വ്യക്തമാക്കണമെന്നും മലയരസഭ ആവശ്യപ്പെട്ടു.
മലയാള ബ്രാഹ്മണർക്ക് മാത്രമേ മേൽശാന്തിയാകാനാകൂ എന്ന നിലപാടാണ് ദേവസ്വം ബോർഡിനുള്ളത്. ഇത്തവണത്തെയടക്കം മേൽശാന്തി നിയമനത്തിൽ ഈ രീതിയാണ് നടപ്പാക്കായിത്. എന്നാൽ ഇത് 2002ലെ സുപ്രീം കോടതി വിധിയുടെ അടക്കം ലംഘനമാണ് ഇതെന്നാണ് മലയരയ സഭ ആരോപിക്കുന്നത്. മേൽശാന്തി തസ്തികയില്‍ ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും ബോർഡ് ഇത് നടപ്പാക്കാൻ തയ്യാറായിട്ടില്ലെന്നാണ് പരാതി.
എൻ.ആർ ആദിത്യൻ തിരുവിതാംകൂർ എന്ന് കേസിൽ ജാതി പരിഗണന പാടില്ലെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് വിധിച്ചിട്ടുള്ളതാണ്.എന്നാൽ നിലവിലെ കേസിൽ ദേവസ്വം ബോർഡ് ഈ നിലപാട് സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ആയതിനാൽ സർക്കാർ നല്‍കുന്ന സത്യവാങ് മൂലം ജാതിവാദത്തിന് എതിരായിരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Adjust Story Font
16