വിസി നിയമനം; നടപടികളിലേക്ക് ഗവർണർ, 9 സർവകലാശാലകൾക്ക് കത്ത് നൽകും
സുപ്രിംകോടതി ഉത്തരവിനു പിന്നാലെയാണ് ഗവർണർ നടപടികൾ ആരംഭിച്ചത്
തിരുവനന്തപുരം: സർവലാശാലകളിലെ വിസി നിയമനത്തിലേക്ക് ഗവർണർ കടക്കുന്നു. സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് 9 സർവ്വകലാശാലകൾക്ക് ഗവർണർ കത്ത് നൽകും. സുപ്രിംകോടതി ഉത്തരവിനു പിന്നാലെയാണ് ഗവർണർ നടപടികൾ ആരംഭിച്ചത്..
ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങൾ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു സുപ്രിംകോടതി വിധി. നിലവിൽ കേരളത്തിലെ 9 സർവകലാശാലകളിൽ താല്ക്കാലിക വിസിമാരാണുള്ളത്. പുതിയ വിസിമാരെ നിയമിക്കുന്നതിനായ് കേരള സർവകലാശാലയോടടക്കം സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് നൽകിയില്ല എന്ന് ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതി വിധി വരുന്നത്.
വിധിയിൽ ചാൻസലറുടെ അധികാരങ്ങൾ കൃത്യമായി പറയുന്നത് കൊണ്ടു തന്നെ 9 സർവകലാശാലകളിലേക്കും സ്ഥിരം വിസിമാരെ നിയമിക്കാനാണ് ഗവർണറുടെ ശ്രമം. 9 സർവകലാശാല രജിസ്ട്രാറുമാർക്കും ഗവർണർ ഉടൻ തന്നെ കത്ത് നൽകും. സർവകലാശാലകൾ പ്രതിനിധികളെ നൽകുന്നതിനനുസരിച്ച് സ്ഥിരം വിസിമാരെ നിയമിക്കുന്ന നടപടികൾ ഗവർണർ വേഗത്തിലാക്കും. സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്ത് തന്നെ വിസിമാരെ നിയമിക്കുമെങ്കിലും സർക്കാരിന്റെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഗവർണർ നേരത്തേ തന്നെ നൽകിയിട്ടുണ്ട്.
Adjust Story Font
16