Quantcast

സർക്കാർ ഉത്തരവിന് പുല്ലുവില; തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിയമനം കുടുംബശ്രീ വഴി

കുടുംബശ്രീ വഴി സിപിഎമ്മുകാരെ തിരുകി കയറ്റുന്നുവെന്നാണ് ആക്ഷേപം.

MediaOne Logo

Web Desk

  • Published:

    27 Jun 2022 1:27 AM GMT

സർക്കാർ ഉത്തരവിന് പുല്ലുവില; തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിയമനം കുടുംബശ്രീ വഴി
X

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർക്കാർ ഉത്തരവ് അട്ടിമറിച്ച് നിയമനമെന്ന് പരാതി. സുരക്ഷാവിഭാഗത്തിൽ കുടുംബശ്രീ വഴി അനധികൃത നിയമനം നടന്നെന്നാണ് പരാതി. മെഡിക്കൽ കോളജിലെ മൾട്ടി സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളിലായി 55 പേരെയാണ് സ്വകാര്യ ഏജൻസി വഴി നിയമിച്ചത്.

സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് കെക്‌സോൺ വഴിയാകണമെന്ന് സർക്കാർ 2019 ൽ ഉത്തരവ് ഇറക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പടെ സ്വകാര്യ സെക്യൂരിറ്റി ഏജൻസികൾ വഴി നിയമനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറവും തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനധികൃത നിയമനം നിർബാധം തുടരുകയാണ്. മൾട്ടി സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളിലായി 55 പേരെ സ്വകാര്യ ഏജൻസി വഴി ഇതുവരെ നിയമിച്ചു. കഴിഞ്ഞാഴ്ച മൂന്ന് പേരെ നിയമിച്ചത് കുടുംബശ്രീ വഴി. നാല് പേർക്ക് കൂടി നിയമനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി സിപിഎമ്മുകാരെ തിരുകി കയറ്റുന്നുവെന്നാണ് ആക്ഷേപം.

മുൻപരിചയമില്ലാത്തവരെ നിയമിക്കുന്നതാണ് മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയ്ക്ക് പ്രധാനകാരണമായി പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാർ മർദിച്ച സംഭവത്തെ തുടർന്ന് സ്വകാര്യ ഏജൻസിയിലുടെയുള്ള നിയമനം പരിശോധിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല.

Summary: Appointment to Thiruvananthapuram Medical College through Kudumbasree

TAGS :

Next Story