സർവകലാശാല നിയമഭേദഗതി ബില്ലിന് സബ്ജക്റ്റ് കമ്മറ്റിയുടെ അംഗീകാരം
ആഗസ്ത് ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ ബിൽ പാസാക്കും
തിരുവനന്തപുരം: ചാൻസലറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന സർവകലാശാലാ നിയമഭേദഗതി ബില്ലിന് നിയമസഭാ സബ്ജക്റ്റ് കമ്മറ്റിയുടെ അംഗീകാരം. ആഗസ്ത് ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ ബിൽ പാസാക്കും. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സബ്ജക്റ്റ് കമ്മറ്റിയിലും പ്രതിപക്ഷ നേതാക്കൾ വിയോജിപ്പ് രേഖപ്പെടുത്തി. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ ബില്ലിന് നിയമസാധുതയില്ലെന്ന പ്രതിപക്ഷത്തിന്റെ തടസവാദം നേരത്തെ നിയമസഭയിൽ തള്ളിയിരുന്നു.
വൈസ് ചാൻസലർമാരെെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് പ്രധാന നിയമഭേദഗതി. ഇതോടെ സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമാകും. ചാൻസലറായ ഗവർണറുടെ താത്പര്യം മറികടക്കാനുമാകും. വൈസ് ചാൻസലർമാരുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കാനും ബിൽ നിർദേശിക്കുന്നു. കേന്ദ്ര നിയമത്തെ മറികടക്കുന്ന ബില്ലിന് നിയമസാധുത ഉണ്ടാകില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ തടസവാദം.
അതേസമയം, ബിൽ തിങ്കളാഴ്ച വീണ്ടും സഭയിൽ വരും. സബ്ജക്റ്റ് കമ്മറ്റി അംഗീകരിച്ചെങ്കിലും ഗവർണർ ഒപ്പിടുന്നത് വൈകുമെന്നാണ് സൂചന.
Adjust Story Font
16