ആറന്മുള വള്ളംകളിക്ക് തുടക്കം; ഫ്‌ളാഗ് ഓഫ് ചെയ്ത് കുമ്മനം രാജശേഖരന്‍
വിജയിക്കുന്നവര്‍ക്ക് മന്നംട്രോഫിക്ക് പുറമേ 50,000 രൂപ വീതമാവും ഇത്തവണ സമ്മാനമായി ലഭിക്കുക.
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് തുടക്കമായി. ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. എ-ബാച്ചിലെ ഒന്നാം ഹീറ്റ്‌സ് മത്സരമാണ് ആരംഭിച്ചിരിക്കുന്നത്.
ആറന്മുള ഉത്രട്ടാതി ജലോത്സവത്തോടനുബന്ധിച്ചുള്ള ജലഘോഷയാത്ര സമാപിച്ചതിനു പിന്നാലെയാണ് മത്സര വള്ളംകളിക്ക് തുടക്കമായത്.
52 കരകളില്‍ നിന്നും രണ്ട് ബാച്ചുകളിലായി 49 പള്ളിയോടങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന മത്സര വള്ളംകളിയില്‍ വിജയിക്കുന്നവര്‍ക്ക് മന്നംട്രോഫിക്ക് പുറമേ 50,000 രൂപ വീതമാവും ഇത്തവണ സമ്മാനമായി ലഭിക്കുക.
ജലോത്സവത്തില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ആചാരപരമായ ചടങ്ങുകള്‍ മാത്രമായാണ് വള്ളംകളി നടത്തുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തില്ല.
Adjust Story Font
16