'രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്'; വിമർശിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ
ജാതിയുടേയും സമുദായതിന്റെയും പേരിൽ മാറ്റി നിർത്തുന്ന പ്രവണത രാജ്യത്ത് കൂടുന്നുവെന്നും ബിഷപ്പ്
മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തെ ക്രിസ്മസ് സന്ദേശത്തിൽ പരോക്ഷമായി വിമർശിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും ജാതിയുടേയും സമുദായതിന്റെയും പേരിൽ മാറ്റി നിർത്തുന്ന പ്രവണത രാജ്യത്ത് കൂടുന്നുവെന്നും ബിഷപ്പ് പറഞ്ഞു.
"ഈ നാളുകളിൽ നമ്മുടെ തെരുവോരങ്ങളിൽ ഭയപ്പെടുത്തുന്ന എത്രയെത്ര കാഴ്ചകളാണ് കാണുന്നത്. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സത്യം വളച്ചൊടിക്കപ്പെടുന്നു, നീതി നിഷേധിക്കപ്പെടുന്നു, വിവേചനങ്ങൾ കൂടി വരുന്നു... ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ ആളുകൾ തഴയപ്പെടുന്നതാണ് അവസ്ഥ". ആർച്ച് ബിഷപ്പ് പറഞ്ഞു.
Next Story
Adjust Story Font
16