Quantcast

'ജനപ്രതിനിധികളെ അപമാനിക്കുന്ന നിലയുണ്ടാകരുത്, നടപടിയെടുക്കണം'; പൊലീസിനെ വിമർശിച്ച് സി.പി.എം

പൊലീസ് നടപ്പിലാക്കേണ്ടത് സർക്കാർ നയമാണെന്ന് എം.വി ജയരാജൻ

MediaOne Logo

Web Desk

  • Published:

    5 Jan 2024 3:49 AM GMT

CPM criticizes the police, Vijin mla ,Vijin mla  police case,Argument between  vijin mla and police,MVJayarajan,എം.വി ജയരാജന്‍,വിജിന്‍ എം.എല്‍.എ,പൊലീസിനെതിരെ സിപിഎം
X

കണ്ണൂര്‍: പൊലീസ് ജനപ്രതിനിധികളെ അപമാനിക്കുന്ന നില ഉണ്ടാകാൻ പാടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. എം വിജിൻ എം.എൽ.എയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പൊലീസ് നടപ്പിലാക്കേണ്ടത് സർക്കാർ നയമാണ്. എന്നാൽ വ്യത്യസ്തമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും എം.വി ജയരാജൻ പറഞ്ഞു.

പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല.ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് ശരിയാണോ എന്ന് പൊലീസ് ആലോചിക്കണം.തടയേണ്ട പൊലീസ് തടയാതിരുന്നാൽ സ്വാഭാവിക പ്രതികരണങ്ങൾ ഉണ്ടാകും. ജനം നിയമം കയ്യിലെടുക്കുന്ന ശീലം പൊലീസ് വളർത്തരുതെന്നും എം.വി ജയരാജൻ പറഞ്ഞു.



TAGS :

Next Story