എരുമേലിയിൽ വീടിന് തീ വെച്ച് ദമ്പതികളും മകളും മരിച്ച കേസിൽ പോസ്റ്റുമോർട്ടം ഇന്ന്
അഞ്ജലിയുടെ വിവാഹാലോചനയെ ചൊല്ലിയുള്ള തർക്കമാണ് സത്യപാലൻ വീടിന് തീവെക്കാൻ കാരണമെന്നാണ് സൂചന

കോട്ടയം: കോട്ടയം എരുമേലിയിൽ വീടിന് തീ വെച്ച് ദമ്പതികളും മകളും മരിച്ച കേസിൽ പോസ്റ്റുമോർട്ടം ഇന്ന്. മരിച്ച സത്യപാലന്‍റയും ഭാര്യ സീതമ്മയുടെയും മകൾ അഞ്ജലിയുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും.
അഞ്ജലിയുടെ വിവാഹാലോചനയെ ചൊല്ലിയുള്ള തർക്കമാണ് സത്യപാലൻ വീടിന് തീവെക്കാൻ കാരണമെന്നാണ് സൂചന. സത്യപാലൻ ഗ്യാസ് സിലണ്ടർ തുറന്നുവിട്ട് വീടിന് തീ കൊളുത്തിയെന്നാണ് പൊലീസ് നിഗമനം. താൽപര്യമുളള ആളുമായി വിവാഹം നടത്തിയില്ലെങ്കിൽ രജിസ്റ്റർ മാരേജ് ചെയ്യാനുള്ള അഞ്ജലിയുടെ തീരുമാനമാണ് പ്രകോപനത്തിന് കാരണം.
ശരീരത്തിൽ 20% ത്തോളം പൊള്ളലേറ്റ സത്യപാലന്‍റെ മകൻ അഖിലേഷ് ചികിത്സയിലാണ്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന മകൻ അഖിലേഷിന്‍റെ മൊഴിയെടുക്കുന്നതോടെ കേസിൽ വ്യക്തത ഉണ്ടാകുമെന്ന് എരുമേലി പൊലീസ് അറിയിച്ചു .ഇന്ന് വൈകിട്ടോടെ കനകപ്പലത്തെ വീട്ടിൽ മൃതദേഹം സംസ്കരിക്കും.
Adjust Story Font
16