വന്യജീവി അക്രമം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വാദം ശരിയല്ല: എ.കെ.ശശീന്ദ്രൻ
പരിമിതികളിൽ നിന്നും ആത്മാർത്ഥമായി പ്രവർത്തിച്ചെന്നും ജീവനക്കാരുടെ ആത്മ വീര്യത്തെ നഷ്ടപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു
- Updated:
2023-02-03 10:15:30.0
എ.കെ.ശശീന്ദ്രൻ
തിരുവനന്തപുരം: വന്യജീവി അക്രമം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വാദം ശരിയല്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. വനമേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ സഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
പരിമിതികളിൽ നിന്നും ആത്മാർത്ഥമായി പ്രവർത്തിച്ചെന്നും ജീവനക്കാരുടെ ആത്മ വീര്യത്തെ നഷ്ടപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ പഠനം ആവശ്യമാണെന്നും വ്യത്യസ്തമായ റിപ്പോർട്ടുകൾ സർക്കാരിൻറെ പക്കൽ ഉണ്ടെന്നും അതിൻറെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മനുഷ്യ - വന്യ ജീവി സംഘർഷത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം വിശദമായ ചർച്ചയാവാം എന്ന് പറഞ്ഞ മന്ത്രി ചിന്നക്കനാലിൽ ശക്തിവേൽ മരിച്ച സംഭവം ദാരുണമാണെന്ന് കൂട്ടിച്ചേർത്തു.
അതേസമയം, ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. ലോക് സഭാ തെരെഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ആണിത്. 9 സംസ്ഥാനങ്ങളിൽ നിയമസഭാ തെരെഞ്ഞെടുപ്പ് ഈ വര്ഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത് . ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യണം ,അതേസമയം, പദ്ധതികൾ നടത്തി എടുക്കാൻ മതിയായ പണവുമില്ല എന്നതാണ് അവസ്ഥ . ധന സമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്ന പതിവ് രീതി തന്നെ തുടരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
Adjust Story Font
16