ഇനി ബിഹാറിൽ; ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനം വിടും
പുതിയ ഗവർണറായി രാജേന്ദ്ര ആർലെക്കർ വ്യാഴാഴ്ച ചുമതലയേൽക്കും
തിരുവനന്തപുരം: ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനം വിടും. ഉച്ചയ്ക്ക് 12 മണിക്ക് വിമാനമാർഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും പോകും. അതേസമയം, ഗവർണറെ യാത്രയയക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെ രാജ്ഭവനിൽ എത്തിയില്ല.
മടങ്ങുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അഡീഷണൽ ചീഫ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി ഉപഹാരം സമ്മാനിച്ചിരുന്നു. പുതിയ ഗവർണറായി രാജേന്ദ്ര ആർലെക്കർ വ്യാഴാഴ്ച ചുമതലയേൽക്കും.
Next Story
Adjust Story Font
16