Quantcast

പതിനൊന്നാം തവണയും റേഷൻ കട തകർത്ത് അരിക്കൊമ്പൻ

കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്

MediaOne Logo

Web Desk

  • Updated:

    27 Jan 2023 4:33 AM

Published:

27 Jan 2023 2:56 AM

Arikomban, broke up,  ration shop,Panniar Estate,
X

അരിക്കൊമ്പന്‍റെ ആക്രമണത്തിൽ തകർന്ന റേഷൻകട 

ഇടുക്കി: പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങുന്നത്.

അരിക്കൊമ്പന്‍റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ ഉണ്ടായിരുന്ന റേഷൻ സാധങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ റേഷൻ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്. അരിക്കൊമ്പന് പുറമേ പത്തോളം ആനകള്‍ പ്രദേശത്ത് ഇറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍റെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടിരുന്നു. അപകടകാരികളായ ആനകളെ പ്രദേശത്ത് നിന്ന് മാറ്റണം എന്ന ആവശ്യം ശക്തമാണ്. ഇതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് എത്തിയിരുന്നു.

TAGS :

Next Story