ഇടുക്കിയിൽ കാട്ടാനയാക്രമണം; അരിക്കൊമ്പൻ രണ്ട് വീടുകൾ തകർത്തു
ആന വരുന്നത് കണ്ട് വീട്ടിലുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു
ഇടുക്കി: ശാന്തൻപാറയിൽ അരിക്കൊമ്പൻ രണ്ട് വീടുകൾ തകർത്തു. ചുണ്ടലിൽ മാരിമുത്തുവിന്റേയും ആറുമുഖന്റേയും വീടുകളാണ് തകർത്തത്. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ആന വരുന്നത് കണ്ട് വീട്ടിലുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും വനംവകുപ്പ് വാച്ചർമാരും സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു. എന്നാൽ ആന ജവനാസ മേഖലയിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
അരിക്കൊമ്പനെ മയക്കു വെടി വച്ചു പിടികൂടാൻ ഉത്തരവായതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. 30 വയസ് പ്രായം വരുന്ന അരിക്കൊമ്പൻ ദിവസങ്ങളായി വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് വരുത്തുന്നത്. ചിഫ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയും വിദഗ്ദ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ റിപ്പോർട്ടിലാണ് അനുമതി ലഭിച്ചത്.
റേഡിയോ കോളർ ഘടിപ്പിച്ച് പിടികൂടി മാറ്റാനും ചക്കകൊമ്പൻ, മൊട്ടവാലൻ തുടങ്ങിയ ആനകളെ റേഡിയോ കോളർ വെച്ച് നിരിക്ഷിക്കാനുമുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചിന്നക്കനാൽ പഞ്ചായത്തിലെ മുന്നൊറ്റൊന്ന് കോളനിയും സിമൻറ് പാലവുമാണ് മയക്കുവെടി വെക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലങ്ങൾ.
Adjust Story Font
16