ജനവാസ മേഖലയിൽ ഇറങ്ങി അരിക്കൊമ്പൻ; കൃഷി നശിപ്പിക്കാൻ ശ്രമം
തമിഴ്നാട് വനമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു
ഇടുക്കി: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. തമിഴ്നാട് വനമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തി. പ്രതികൂല കാലാവസ്ഥ മൂലം സിഗ്നൽ ലഭിക്കുന്നില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. ജി.പി.എസ് കോളറിൽ നിന്നും സിഗ്നൽ ലഭിച്ചാലെ അരിക്കൊമ്പൻ എവിടെയാണെന്ന് വനം വകുപ്പിന് കണ്ടെത്താൻ കഴിയു.
കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ മേഖമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇതിനോട് ചേർന്നുള്ള ജനവാസമേഖലക്ക് സമീപം അരിക്കൊമ്പനെത്തിയതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ആന ആരോഗ്യവാനാണെന്ന നിഗമനത്തിലാണ് അധികൃതർ. ജിപിഎസ് കോളറിൽ നിന്ന് കൃത്യമായി വിവരം ലഭിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16