അരിക്കൊമ്പൻ വിഷയം ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്‍റെ പരിഗണനയില്‍
പറമ്പിക്കുളത്തിന് പകരം അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം നിർദേശിക്കാനാണ് കോടതി നൽകിയ നിർദേശം
അരിക്കൊമ്പന്‍
കൊച്ചി: അരിക്കൊമ്പൻ വിഷയം ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പറമ്പിക്കുളത്തിന് പകരം അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം നിർദേശിക്കാനാണ് കോടതി നൽകിയ നിർദേശം. ഇക്കാര്യത്തിൽ സർക്കാരിൻ്റെ നിലപാട് വനം വകുപ്പ് കോടതിയെ അറിയിക്കും.പുതിയ സ്ഥലം കണ്ടെത്താനായില്ലെങ്കിൽ വനം വകുപ്പ് കൂടുതൽ സമയം ആവശ്യപ്പെടാനും സാധ്യതയുണ്ട്. കോടതിവിധി എന്തായാലും ലംഘിക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാവിലെ 11 മണിക്ക് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങൾ തുടരുകയാണ്. പറമ്പിക്കുളം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിൽ ജനപ്രതിനിധികൾ ഇന്ന് സത്യാഗ്രഹ സമരം നടത്തും. കെ.ബാബു എം.എൽ.എ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മെമ്പർമാർ എന്നിവർ സത്യാഗ്രഹമിരിക്കും. പറമ്പിക്കുളത്തേക്ക് തന്നെ ആനയെ കൊണ്ടുവരാൻ തീരുമാനിച്ചാൽ സമരം കൂടുതൽ ശക്തമാക്കും. ഹർത്താൽ ഉൾപെടെ ഉള്ള സമര പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
Adjust Story Font
16