Quantcast

അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ റേഷൻകട തകർക്കാൻ ശ്രമിച്ചു

കടയുടെ ജനൽ ഭാഗികമായി തകർത്തു

MediaOne Logo

Web Desk

  • Updated:

    2023-05-15 07:45:16.0

Published:

15 May 2023 4:13 AM GMT

Arikomban tried to destroy the ration shop in Tamil Nadu
X

ചെന്നൈ: അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ റേഷൻകട തകർക്കാൻ ശ്രമിച്ചു. തമിഴ്‌നാട്ടിൽ റേഷൻ കടക്ക് സമീപം മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരിയെടുക്കുകയോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല.

പുലർച്ചെ രണ്ടുമണിയോടെയാണ് അരിക്കൊമ്പൻ മണലാർ എസ്റ്റേറ്റിലെത്തിയത്. പ്രദേശത്ത് ഏതാനും സമയം നിലയുറപ്പിച്ച ശേഷം ആന കാട് കയറി.

ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ അരിതേടിയെത്തി വീടുകളും റേഷൻ കടകളും തകർക്കുകയും ആളുകളെ കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്ന് വിട്ടത്. കഴിഞ്ഞ ഏതാനും നാളായി കേരളാ തമിഴ് നാട് വനാതിർത്തിമേഖലയിലാണ് അരിക്കൊമ്പനുള്ളത്.

ഇടക്ക് കാടിറങ്ങുന്ന അരിക്കൊമ്പൻ ജനവാസമേഖലകളായ ഇരവെങ്കലാർ, മണലാർ,ഹൈവേയ്സ് ടൗൺ എന്നിവിടങ്ങളിലെത്തുന്നതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. അരിക്കൊമ്പനെ ഉൾവനത്തിൽ തന്നെ നില നിർത്താനാണ് തമിഴ്നാട് വനം വകുപ്പിന്റെ ശ്രമം. ജി.പി.എസ് കോളറിൽ നിന്നുള്ള വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് കേരളാ വനം വകുപ്പും അറിയിച്ചു.


TAGS :

Next Story