അരിക്കൊമ്പനെ ഉടൻ പിടികൂടും; ഇന്ന് ഉച്ചയോടെ മോക്ക്ഡ്രിൽ നടത്തും
കുംകിയാനകളുൾപ്പെടെ 301 കോളനിയിൽ തുടരുകയാണ്
ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ ഉടൻ പിടികൂടും. അരിക്കൊമ്പനെ പിടിച്ചു മാറ്റുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്ന് നടത്തും. പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലോ അഗസ്ത്യാർകൂട വനമേഖലയിലോ വിടാനാണ് തീരുമാനം. മറ്റു വകുപ്പുകളെ കൂടി ഉൾപ്പെടുത്തി ഉച്ചയോടെ മോക്ഡ്രിൽ നടത്താനാണ് വനം വകുപ്പിന്റെ നീക്കം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നുള്ള ദൗത്യ സംഘം ഇടുക്കിയിലെത്തി.
കുംകിയാനകളുൾപ്പെടെ 301 കോളനിയിൽ തുടരുകയാണ്. 301 കോളനിയിലോ സിമൻറ് പാലത്തോ വെച്ച് അരിക്കൊമ്പനെ പിടികൂടാനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടൽ. മഴ വെല്ലുവിളിയുയർത്തുന്നുണ്ടെങ്കിലും സാഹചര്യം അനുകൂലമായാൽ വെള്ളിയാഴ്ച അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ തീരുമാനം.
Next Story
Adjust Story Font
16