Quantcast

'പി.ജയരാജനും ടി.വി രാജേഷിനുമെതിരെ തെളിവുണ്ട്'; വിടുതൽ ഹരജിക്കെതിരെ അരിയിൽ ഷുക്കൂറിന്റെ മാതാവ് കോടതിയിൽ

കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പി. ജയരാജനും ടി.വി രാജേഷും വിടുതൽ ഹരജി നൽകിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-08-21 09:04:28.0

Published:

21 Aug 2023 8:56 AM GMT

Ariyil Shukoor mother approach cbi court against P Jayarajan
X

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹരജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് ആതിഖ സി.ബി.ഐ കോടതിയെ സമീപിച്ചു. കൊലപാതകത്തിൽ പി. ജയരാജനും ടി.വി രാജേഷിനുമെതിരെ തെളിവുകളുണ്ടെന്ന് ആതിഖ കോടതിയെ അറിയിച്ചു.

പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ട്. 28 മുതൽ 33 വരെയുള്ള പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നു കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹരജി തള്ളണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി. ജയരാജൻ, ടി.വി രാജേഷ് എന്നിവർ വിടുതൽ ഹരജി നൽകിയത്.

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷററായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പി. ജയരാജന്റെ വാഹനം പട്ടുവത്ത് ലീഗ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. കീഴറയിലെ വള്ളുവൻ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം.

TAGS :

Next Story