Quantcast

കണ്ടെത്തിയത് അർജുനെ തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ്

മൃതദേഹം രണ്ട് മണിക്കൂറിനുള്ളിൽ ബന്ധുക്കൾക്ക് കൈമാറും

MediaOne Logo

Web Desk

  • Updated:

    27 Sep 2024 9:56 AM

Published:

27 Sep 2024 9:47 AM

Arjun
X

ബംഗളുരു: അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിൻ്റെ ഡിഎൻഎ ഫലം പുറത്ത്. ഡിഎൻഎ ഫലം പോസിറ്റീവാണ്. അർജുനാണെന്ന് ഉറപ്പിച്ചതിനാൽ മൃതദേഹം രണ്ട് മണിക്കൂറിനുള്ളിൽ ബന്ധുക്കൾക്ക് കൈമാറും.

ഗംഗാവലി പുഴയിൽ നിന്നും ബുധനാഴ്ച ഉയർത്തിയ ലോറിയിൽ നിന്ന് ബുധനാഴ്ചയാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ലോറി ദേശീയ പാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിൻ പൊളിച്ചു മാറ്റി. കാബിനിൽ നിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തി.

കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

TAGS :

Next Story