Quantcast

'മണ്ണ് മുഴുവനായും മാറ്റണം': ലോറി കരയിൽ തന്നെയെന്ന് അർജുന്റെ കുടുംബം

ലോറി കരയിൽ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    2024-07-22 04:06:39.0

Published:

22 July 2024 3:17 AM GMT

Arjun Rescue Mission
X

ബംഗളൂരു: കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢയെ തള്ളി ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ കുടുംബം. ലോറി കരയിൽ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മീഡിയവണിനോട് പറഞ്ഞു.

ലോറി മൂടാനുള്ള മണ്ണ് ദേശീയ പാതയോട് ചേർന്ന് ഉണ്ട്. അത് മുഴുവനായും മാറ്റണം. പുഴയോട് ചേർന്ന മണ്ണും ദേശീയ പാതയിലെ മണ്ണും ഒരേസമയം നീക്കണമെന്നും ജിതിൻ ആവശ്യപ്പെട്ടു.

റോഡിലേക്ക് വീണ 90 ശതമാനം മണ്ണുനീക്കിയെന്നും ഇത്ര തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നും കർണാടക റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്കാണ് പ്രവേശിക്കുന്നത്. ഇന്ന് കരസേനയും നാവിക സേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തും. ഐ.എസ്.ആര്‍.ഒയുടെയും എൻ.ഐ.ടിയുടെയും വിദഗ്ധ സംഘം തെരച്ചലിന് സഹായം നൽകും. ദേശീയ പാതയിലെ മണ്ണ് നീക്കം ഇന്ന് പൂർത്തിയാവും. പുഴയിലും തെരച്ചിൽ ശക്തമാക്കാനാണ് തീരുമാനം.

അതേസമയം അര്‍ജുന് വേണ്ടിയുള്ള തെരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്.

കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.

Watch Video Report


TAGS :

Next Story