Quantcast

അർജുനായി ഗംഗാവലി പുഴയിൽ വിദഗ്ധ സംഘത്തിന്റെ തിരച്ചിൽ

അർജുനെ കണ്ടെത്താൻ ഇന്‍റലിജന്‍റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ ആലോചന

MediaOne Logo

Web Desk

  • Updated:

    2024-07-23 08:25:04.0

Published:

23 July 2024 8:23 AM GMT

Angola Landslide: Kaiyakale Arjun; Rain blocking the way, latest news അങ്കോല മണ്ണിടിച്ചിൽ: കൈയകലെ അർജുൻ; വഴിമുടക്കി മഴ
X

അങ്കോല: കർണാകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി ഗംഗാവലി പുഴയിൽ വിദഗ്ധ സംഘത്തിന്റെ തെരച്ചിൽ പുരോഗമിക്കുന്നു. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് അർജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്.ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.

അതേസമയം, അർജുനെ കണ്ടെത്താൻ ഇന്‍റലിജന്‍റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ ആലോചന. ഇതിനായി കരസേന മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം. ഇന്ദ്രബാലിന്റെ സഹായം കർണാടക സർക്കാർ തേടി. ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചാൽ ജി.പി.ആർ ടെക്നോളജി ഉപയോഗിക്കുമെന്ന് എം. ഇന്ദ്രബാലൻ മീഡിയവണിനോട് പറഞ്ഞു.



TAGS :

Next Story