Quantcast

അറസ്റ്റിലായ യൂട്യൂബർ 'തൊപ്പി'യെ വിട്ടയച്ചു

കണ്ണൂർ കണ്ണപുരം പൊലീസാണ് ജാമ്യത്തിൽ വിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-06-23 16:26:22.0

Published:

23 Jun 2023 4:21 PM GMT

thoppi, nihad
X

കണ്ണൂർ: അറസ്റ്റിലായ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ വിട്ടയച്ചു. കണ്ണൂർ കണ്ണപുരം പൊലീസാണ് ജാമ്യത്തിൽ വിട്ടത്. വളാഞ്ചേരിയെത്തി അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യം നൽകുകയായിരുന്നു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമർശം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും വളാഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

എറണാകുളത്തെ സുഹൃത്തിൻറെ ഫ്‌ളാറ്റിൽ നിന്നാണ് നിഹാദിനെ വളാഞ്ചേരി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കാനായി വളാഞ്ചേരി പൊലീസ് എറണാകുളത്തെ ഫ്‌ളാറ്റിൽ എത്തിയപ്പോൾ നിഹാദ് വാതിൽ ഉള്ളിൽ നിന്ന് പൂട്ടുകയായിരുന്നു. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ലൈവ് വീഡിയോ പങ്കുവെക്കുകയും ചെയ്തു. വാതിൽ പൊളിച്ച് പൊലീസ് അകത്തു കടക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

ഒരു മണിക്കൂറോളം വാതിലിന് പുറത്തുനിന്നു. പൊലീസാണ് പുറത്ത് എന്ന് അറിഞ്ഞിട്ടും ഇയാൾ വാതിൽ തുറന്നില്ല. ലാപ്‌ടോപ്പിൽ ഉള്ള തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമം ആയിട്ടാണ് പൊലീസിതിനെകണ്ടത്. തുടർന്നാണ് വാതിൽ പൊളിച്ചതെന്നാണ് പൊലീസ് വിശദീകരണം. വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞ്ഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നൽകിയത് എന്നും പൊലീസ് പറയുന്നു. ഇതോടെയാണ് എറണാകുളത്ത് പോയി കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്.

TAGS :

Next Story