Quantcast

കേരള തീരത്ത് കൃത്രിമ പാരുകൾ നിർമിച്ചുള്ള മത്സ്യവേട്ട സജീവം

കഴിഞ്ഞ ദിവസം ബേപ്പൂരില്‍ നിന്ന് പിടിയിലായ ഏഴംഗ തമിഴ് സംഘത്തിന്‍റെ ബോട്ടുകള്‍ , കോസ്റ്റല്‍ പൊലീസ് , ഫിഷറീസ് വകുപ്പിന് കൈമാറി

MediaOne Logo

Web Desk

  • Published:

    27 Oct 2021 1:57 AM GMT

കേരള തീരത്ത് കൃത്രിമ പാരുകൾ നിർമിച്ചുള്ള മത്സ്യവേട്ട സജീവം
X

കേരള തീരത്ത് കൃത്രിമ പാരുകൾ നിർമിച്ചുള്ള മത്സ്യവേട്ട സജീവം. കഴിഞ്ഞ ദിവസം ബേപ്പൂരില്‍ നിന്ന് പിടിയിലായ ഏഴംഗ തമിഴ് സംഘത്തിന്‍റെ ബോട്ടുകള്‍ , കോസ്റ്റല്‍ പൊലീസ് , ഫിഷറീസ് വകുപ്പിന് കൈമാറി. പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിച്ചുള്ള മത്സ്യവേട്ട തിമിംഗലങ്ങളെ അപായപ്പെടുത്താനാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു .

പ്ലാസ്റ്റിക് ബോട്ടിലുകളും മണല്‍ ചാക്കുകളും തെങ്ങിന്‍ കുലച്ചിലുകളും ഉപയോഗിച്ച് പുറം കടലില്‍ കൃത്രിമ പാരുകള്‍ നിര്‍മ്മിച്ചാണ് മത്സ്യ വേട്ട. കഴിഞ്ഞ ദിവസം ബേപ്പൂരില്‍ പിടിയിലായ തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘത്തില്‍ നിന്ന് ഈ ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു.വിനാശകരമായ മത്സ്യ ബന്ധന രീതി സ്വീകരിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ചാലിയത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസാണ് സംഘത്തെ പിടികൂടിയത്.

നിയമ വിരുദ്ധമായ മത്സ്യവേട്ടക്കു പിന്നില്‍ തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ്. ഇത്തരം കേസുകളില്‍ പിടിയിലാവുന്നവര്‍ക്കെതിരെ കോസ്റ്റല്‍ പൊലീസും ഫിഷറീസ് വകുപ്പും നിസാര വകുപ്പുകള്‍ മാത്രം ചുമത്തുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.



TAGS :

Next Story