Quantcast

സൈറയുമായി എയർ ഇന്ത്യ വിമാനത്തിൽ ആര്യ നാട്ടിലേക്ക്; ഇന്ന് കേരള ഹൗസിൽ താമസം

വളർത്തു മൃഗങ്ങളെ കൊണ്ടു പോകാൻ കഴിയില്ലെന്ന് എയർ ഏഷ്യ അധികൃതർ വ്യക്തമാക്കിയതായിരുന്നു പ്രതിസന്ധിക്ക് കാരണം

MediaOne Logo

Web Desk

  • Published:

    3 March 2022 2:34 PM GMT

സൈറയുമായി എയർ ഇന്ത്യ വിമാനത്തിൽ ആര്യ നാട്ടിലേക്ക്; ഇന്ന് കേരള ഹൗസിൽ താമസം
X

യുക്രൈനില്‍ നിന്ന് വളര്‍ത്തുനായയുമായെത്തിയ ഇടുക്കി ദേവികുളം സ്വദേശിനി ആര്യ നാളെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും. ഇന്ന് കേരള ഹൗസിലാണ് ആര്യയ്ക്കും വളര്‍ത്തുനായയായ സൈറയ്ക്കും താമസമൊരുക്കുക. വളർത്തു മൃഗങ്ങളെ കൊണ്ടു പോകാൻ കഴിയില്ലെന്ന് എയർ ഏഷ്യ അധികൃതര്‍ അറിയിച്ചതോടെയാണ് തീരുമാനം. എയർ ഏഷ്യയുടെ വിമാനമായിരുന്നു കേരള സർക്കാർ വിദ്യാർഥികൾക്കായി ചാർട്ടർ ചെയ്തിരുന്നത്.

വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് എയര്‍ലൈന്‍സില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വളർത്തു മൃഗങ്ങളെ കൊണ്ടു പോകാൻ കഴിയില്ലെന്ന് എയർ ഏഷ്യ അറിയിച്ചത്. വളർത്തു മൃഗങ്ങളുമായി വന്നവർ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്ന് കേരള ഹൗസ് വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാല്‍, സാധ്യമാകുന്ന വഴിയിലൂടെ സൈറയെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആര്യയുടെ പ്രതികരണം. ആര്യയടക്കം നാലുപേരായിരുന്നു വളര്‍ത്തുമൃഗങ്ങളുമായി യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയത്.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ആര്യ തന്‍റെ വളര്‍ത്തുനായയുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചത്. കീവിലെ വെനീസിയ മെഡിക്കൽ സര്‍വകലാശാലയിലെ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് ആര്യ.

TAGS :

Next Story